ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം: സി.പി.എം-സി.പി.ഐ തര്‍ക്കം മുന്നണി ബന്ധത്തിന്റെ ഇഴ പൊട്ടിക്കുന്നു; ഘടകകക്ഷികള്‍ക്കിടയിലും ആശങ്ക
കണ്ണൂര്‍: (www.kvartha.com 05.01.01.2020) ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐക്കെതിരെ നടത്തിയ പരോക്ഷ വിമര്‍ശനം എല്‍.ഡി.എഫില്‍ അതൃപ്തി പരത്തുന്നു. മുന്നണിയിലെ പ്രബല കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുന്നണിയായ മറ്റു ഘടകകക്ഷികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സി.അച്ചുതമേനോനെ പരാമര്‍ശിക്കാതെ ചരിത്രത്തെ തമസ്‌കരിക്കുകയാണെന്നന്ന ആരോപണം സി.പി.ഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയല്‍ പേജില്‍ ഉന്നയിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.
ഒരേ സമയം ഒന്നിച്ചു ഭരിക്കുമ്പോള്‍ തന്നെ സംസ്ഥാനമാകെ സി.പി.എം-സി.പി. ഐ ബന്ധം അത്ര സുഖകരമായല്ല മുന്‍പോട്ടു പോകുന്നത്. നേതൃത്വത്തില്‍ മാത്രമല്ല അണികള്‍ക്കിടയിലും അകല്‍ച്ച ശക്തമാണ്. ഈയൊരു സാഹചര്യത്തിലാണ് 1957ലെ ഒന്നാം കമ്യുണിസ്റ്റ് മന്ത്രിസഭയെ നയിച്ച ഇ.എം.എസിനും അന്നത്തെ റവന്യൂ മന്ത്രിയായ കെ.ആര്‍ ഗൗരിയമ്മയ്ക്കും ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കുന്ന വിധത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്.ഇതോടെ ആസന്നമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം ഒന്നിച്ചു പോകേണ്ട സാഹചര്യത്തില്‍ പരസ്പരമുള്ള ചേരിപ്പോര് മുന്നണി ബന്ധത്തെ തന്നെ ശിഥിലമാകും വിധത്തിലെത്തിയത്.
ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മുഖമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനെ പരാമര്‍ശിക്കാതെ പ്രസംഗിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ സി.പി.ഐ ശക്തമായി രംഗത്തു വന്നപ്പോള്‍ താന്‍ തന്റെ ഔചിത്യമനുസരിച്ചാണ് പ്രസംഗിച്ചതെന്നും വിമര്‍ശിക്കുന്നവര്‍ ചരിത്രം പഠിക്കണമെന്നും ഭൂപരിഷ്‌കരണം ആദ്യഘട്ടം നടപ്പിലാക്കിയത് ഇ.എം.എസ് ആണെന്നും പിണറായി വിജയന്‍ വെള്ളിയാഴ്ച കണ്ണൂരില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍.
ഭൂപരിഷ്‌കരണം ഇന്നത്തെ നിലയിലാക്കിയത് സി.അച്യുതമേനോനാണെന്ന് കാനം പറഞ്ഞു. ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമത്തിന് സംരക്ഷണം നല്‍കി. പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല. ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. അറിയില്ലാത്തവര്‍ ചരിത്രം ശരിക്കും വായിച്ചു പഠിക്കണം. ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതാണ് മാന്യത. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇത് ചരിത്രം അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ പഠിക്കാത്തതുകൊണ്ട്. ചരിത്രം സാവകാശം ഇരുന്ന് പഠിച്ച് മനസ്സിലാക്കിയാല്‍ ഇത്തരമൊരു ആരോപണമോ ആക്ഷേപമോ ഉന്നയിക്കാനാകില്ല എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Politics, CPM, CPI, Pinarayi vijayan, Kannur, LDF, Chief Minister, Ministers, Controversial Statements, CPM - CPI dispute in LDF; Kanam Rajendran critisises Pinarayi Vijayan
Powered by Info News For You

Comments
Post a Comment