നിര്‍ഭയ കേസ്: ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍; തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ?

ഡെല്‍ഹി: (https://ift.tt/2RTbmGZ) ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30 നാണ് കേസ് പരിഗണിക്കുക.

News, National, Case, Supreme Court of India, Police, Accused, Court, Nirbhaya, Nirbhaya Case SC will Hear Mukesh Singh

ദയാഹര്‍ജിയില്‍ വിശദമായ പരിശോധനയില്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

അതേസമയം വധശിക്ഷ റദ്ദാക്കണമെന്ന മറ്റൊരു പ്രതി അക്ഷയ് താക്കൂറിന്റെ ഹരജിയും സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.

ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, Case, Supreme Court of India, Police, Accused, Court, Nirbhaya, Nirbhaya Case SC will Hear Mukesh Singh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?