വിമാന യാത്രക്കിടയില്‍ ഹൃദയാഘാതം; റിയാദില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ച വയോധിക മരിച്ചു

റിയാദ്: (www.kvartha.com 05.01.2020) വിമാന യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് റിയാദില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ച വയോധിക മരിച്ചു. ആന്ധ്രപ്രദേശ് കടപ്പ സ്വദേശിനി ബാലനാഗമ്മ(60) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ശനിയാഴ്ച രാവിലെ റിയാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബര്‍ 27ന് ന്യൂയോര്‍ക്കില്‍ നിന്ന് അബൂദാബി വഴി ചെന്നൈയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ വച്ചായിരുന്നു സൗദി സമയം വൈകീട്ട് ആറോടെ വയോധികയ്ക്ക് നെഞ്ചു വേദനയുണ്ടായത്.

തുടര്‍ന്ന് വിമാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഉടനെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അവരെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ പൂര്‍വാരോഗ്യ സ്ഥിതിയിലേക്ക് എത്തുന്നതിനിടെയാണ് വീണ്ടും ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചത്. സന്ദര്‍ശക വിസയില്‍ ന്യൂയോര്‍ക്കിലെത്തി മകന്‍ സുരേഷിന്റെ കൂടെ കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു മരിച്ചത്.

Riyadh, News, Gulf, World, Death, Flight, hospital, Treatment, 60 year old woman dies from heart attacks in Riyadh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Death, Flight, hospital, Treatment, 60 year old woman dies from heart attacks in Riyadh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?