പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുളിയാര്‍ പഞ്ചായത്തില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കി

മുളിയാര്‍: (https://ift.tt/2uBzuWC) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നോട്ടീസ് നല്‍കി. അംഗം ശോഭാ പയോലം പ്രമേയത്തെ പിന്തുണച്ചു. പഞ്ചായത്ത് മുസ്ലിം ലീഗിന്റെയും, പാര്‍ലമെന്ററി ബോര്‍ഡിന്റെയും അനുമതിയോടെയാണ് നോട്ടീസ് നല്‍കിയത്.

നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും, പൗരത്വ രജിസ്‌ടേഷന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരകൂടത്തിന്റെ ആലോചന ഉപേക്ഷിക്കണം.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും, ഭരണഘടനയിലെ മൗലിക അവകാശത്തില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്ന നിയമത്തിന് മുമ്പിലുള്ള സമത്വവും നിയമസംരക്ഷണവും പ്രസ്തുത പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും ലംഘിക്കുന്നതായി  ബോധ്യപ്പെടുകയാണ്. ഭേദഗതി നിയമത്തില്‍ ആറ് മതവിഭാഗങ്ങളുടെ പേര് പരാമര്‍ശിച്ചപ്പോള്‍ മുസ്ലീം വിഭാഗത്തെ മാത്രം ഒഴിവാക്കിയതിലൂടെ നിയമത്തിനു മുമ്പിലുള്ള സമത്വത്തെയാണ് നിരാകരിച്ചതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Muliyar, Panchayath, Muliyar Panchayat Pass Resolution Against Citizenship Act
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?