വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനം; പിന്നാലെ ഭര്‍ത്താവുമായെത്തി പോലീസില്‍ പരാതി നല്‍കി, പ്രതി അറസ്റ്റില്‍

വര്‍ക്കല: (https://ift.tt/38jC02w) വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷനു സമീപത്തെ നസീബിനെ (23)യാണ് വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഒമ്പതാം തീയ്യതി രാത്രിയാണ് യുവതിയെ പ്രതി വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയശേഷം രാത്രി തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞതെന്നാണ് പരാതി. അടുത്തദിവസം കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭര്‍ത്താവ് യുവതിയെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് വര്‍ക്കല പോലീസിലും പരാതി നല്‍കി. തുടര്‍ന്നാണ് കേസെടുത്ത് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വര്‍ക്കല എസ് ഐമാരായ ശ്യാം, ശശിധരന്‍, ജി എസ് ഐ സുനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Top-Headlines, Crime, Molestation case accused arrested
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?