നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നതെന്ന് ഓര്‍മ വേണം; ഒരു തരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടില്‍ ചെലവാവില്ല, പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ ഒരുകാരണവശാലും നടപ്പാക്കില്ലെന്നും വീടുവീടാന്തരം കയറിയുള്ള വിവരശേഖരണവും ഉണ്ടാവില്ലെന്നും ഭരണഘടന സംരക്ഷണ സംഗമത്തില്‍ മുഖ്യമന്ത്രി, വീഡിയോ കാണാം

കോഴിക്കോട്: (www.kvartha.com 13.01.2020) ഒരു കാര്യം നമ്മളെല്ലാവരും ഓര്‍ക്കണം. നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നത്. ഇവിടെ ഒരു വര്‍ഗീയവാദികളുടെയും പ്രചരണങ്ങള്‍ വിലപോവില്ല. ഒരുതരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടില്‍ ചെലവാവില്ല. ഐക്യത്തോടെ.. ഒത്തൊരുമയോടെ.. യോജിപ്പോടെ നമുക്ക് മുന്നോട്ട് പോകാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ഭരണ ഘടന സംരക്ഷണ സംഗമത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണിത്.

ഓരോ മലയാളിക്കും ആത്മവിശ്വാസം നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ ഒരുകാരണവശാലും നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ റദ്ദ് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ വീടുവീടാന്തരം കയറി എടുക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി സെന്‍സസ് എല്ലാ കാലത്തും നടപ്പാക്കുന്നതാണെന്നും അതുമാത്രം കേരളത്തില്‍ നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതിനപ്പുറം ഒരു സെന്റീമീറ്റര്‍ പോലും മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കോഴിക്കോട് പ്രസംഗത്തിന്റെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ കാണാം






Keywords: Kerala, Kozhikode, News, CM, Pinarayi vijayan, Trending, Protest, CM pinarayi Vijayan against CAA 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?