സഹോദരങ്ങളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ പോയി; സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: (www.kvartha.com 05.01.2020) സഹോദരങ്ങളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി തലേദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകന്‍ ഇസ്ഹാഖ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെ താഴശ്ശേരി അങ്കണവാടിക്ക് സമീപം വച്ച് യുവാവ് സഞ്ചരിച്ച സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സകൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശത്ത് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്കായി ഇടിച്ചു കയറിയ നിലയിലായിരുന്നു ഇസ്ഹാഖിന്റെ സ്‌കൂട്ടര്‍. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇസ്ഹാഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kannur, News, Kerala, Accident, Death, bus, Injured, Hospital, Marriage, Youth died in road accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Kerala, Accident, Death, bus, Injured, Hospital, Marriage, Youth died in road accident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?