ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം; കരയോഗം ഭാരവാഹികള്‍ പൊലീസ് കസ്റ്റഡിയില്‍, കരാറുകാര്‍ ഒളിവില്‍, അന്വേഷണം ആരംഭിച്ചു

കൊച്ചി: (www.kvartha.com 30.01.2020) തൃപ്പുണിത്തുറ നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. സംഭവത്തില്‍ നാല് കരയോഗം ഭാരവാഹികളെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിക്കെട്ട് നടത്തിയ കരാറുകാര്‍ ഒളിവിലാണ്. തൃപ്പൂണിത്തുറക്കടുത്ത് നടക്കാവ് നടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ചയാണ് സംഭവം. താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി വൈകിട്ട് 8.45 മണിയോടെയായിരുന്നു വെടിക്കെട്ട് നടന്നത്.

വെടിക്കെട്ടിനിടെ അമിട്ടുകളിലൊന്ന് ചരിഞ്ഞ് ആളുകളില്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തി. 150 മീറ്ററോളം ദൂരത്തേക്ക് വെടിമരുന്ന് നിറച്ച കുറ്റി തെറിച്ചു വന്നു. കാലിലും കയ്യിലും കമ്പി അടക്കമുള്ള സാധനങ്ങള്‍ തുളഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പതിനേഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ എട്ട് പേര്‍ സ്ത്രീകളാണ്. ചിലര്‍ക്ക് പൊള്ളലുമേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

Kochi, News, Kerala, Police, Accident, Injured, Enquiry, Custody, Firecracker, Nadakkavu Temple, Firecracker accident in Nadakkavu Temple

തെറിച്ചു വീണ കുറ്റികളില്‍ വെടിമരുന്ന് ഉള്ളതിനാല്‍ സ്ഥലത്തേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. ക്ഷേത്രത്തില്‍ സ്ഫോടക വസ്തു വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക പരിശോധനയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്‌ഫോടകവസ്തു വിഭാഗം അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kochi, News, Kerala, Police, Accident, Injured, Enquiry, Custody, Firecracker, Nadakkavu Temple, Firecracker accident in Nadakkavu Temple


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?