കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളി കൊല്ലപ്പെട്ട സംഭവം; വീട്ടു ജോലികള്‍ക്കായി പുതുതായി ഇനി ആരെയും അയക്കില്ലെന്ന് ഫിലിപ്പീന്‍സ്
കുവൈത്ത് സിറ്റി: (www.kvartha.com 03.01.2020) ദുരൂഹ സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കുവൈത്തിലേക്ക് പുതുതായി ഗാര്‍ഹിക തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പീന്‍സ്. കഴിഞ്ഞ ആഴ്ച കുവൈത്തില്‍ ജീനെലിന്‍ പഡേണല്‍ വില്ലാവെന്‍ഡെ എന്ന ഗാര്‍ഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ പുരോഗതി കാത്തിരിക്കുകയാണെന്നും തൃപ്തികരമല്ലെങ്കില്‍ കുവൈത്തിലെ മുഴുവന്‍ തൊഴിലാളികളെയും തിരിച്ചുവിളിക്കുന്നത് പരിഗണിക്കുമെന്നും ഫിലിപ്പീന്‍സ് ലേബര്‍ സെക്രട്ടറി സില്‍വസ്റ്റര്‍ ബെല്ലോ വ്യക്തമാക്കി.
ഗാര്‍ഹികത്തൊഴിലാളികളെ അയക്കാന്‍ മാത്രമാണ് ഇപ്പോള്‍ വിലക്കുള്ളത്. വിദഗ്ധ തൊഴിലാളികള്‍ക്ക് പുതുതായി വരാനും നിലവിലുള്ള ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് കുവൈത്തില്‍ തുടരാനും തടസമില്ലെങ്കിലും കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭ്യക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്നും കുവൈത്ത് അധികൃതര്‍ക്ക് ഇക്കാര്യം കാണിച്ച് സന്ദേശം അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാര്‍ഹികത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സ്പോണ്‍സറായ കുവൈത്ത് പൗരനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ജീനെലിന്‍ പഡേണല്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീനി തൊഴിലാളിയാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച് ഫിലിപ്പീന്‍സ് രംഗത്തു വന്നിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോണ്‍സര്‍ തന്നെയാണ് ഇവരെ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പരിശോധനയില്‍ ഇവര്‍ക്ക് മര്‍ദനമേറ്റതായി കണ്ടെത്തിയതോടെയാണ് പോലീസ് സംഭവത്തില്‍ കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Death, Labours, Case, Police, Enquiry, Employer of Filipina killed in Kuwait

Powered by Info News For You

Comments
Post a Comment