ആലപ്പുഴയിലും കൊറോണ വൈറസ് ബാധയെന്ന് സംശയം; ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: (www.kvartha.com 31.01.2020) കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ആലപ്പുഴയില്‍ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച ഇയാളില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചു പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയക്കും.
അതിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികിത്സ വിലയിരുത്തി.
തൃശൂര്‍ ജില്ലയില്‍ 11 പേര്‍ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് പരിശോധനയ്ക്കു അയച്ച നാല് പേരുടെ ശരീര സാംപിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
Keywords: Corona virus: control room opened in Alappuzha, Alappuzha, News, Health, Health & Fitness, Health Minister, Trending, Student, Medical College, Minister, Kerala.

Powered by Info News For You

Comments
Post a Comment