യൂത്ത് ലീഗ് ശാഹിന്‍ ബാഗ് സ്‌ക്വയര്‍: കേന്ദ്ര സര്‍ക്കാറിന് താക്കീതാവും
മേല്‍പറമ്പ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹിന്‍ ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന യൂത്ത് ലീഗ് നടത്തുന്ന ശാഹിന്‍ ബാഗ് സ്‌ക്വയര്‍ രാജ്യത്തെ മതപരമായി വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാറിനുള്ള താക്കീതാവുമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം അഭിപ്രായപെട്ടു. നാലിന് ജില്ലയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമരത്തില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പ്രസിഡന്റ് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയതു. ജനറല്‍ സെക്രട്ടറി എംബി ഷാനവാസ്, സംസ്ഥന കൗണ്‍സിലര്‍ റഊഫ് ബായിക്കര, ഖാദര്‍ ആലൂര്‍, ദാവൂദ് പള്ളിപ്പുഴ, ഷംസീര്‍ മൂലടുക്കം, മൊയ്തു തൈര, സലാം മാണിമൂല, സുലുവാന്‍ ചെമ്മനാട്, ഷഫീഖ് മയിക്കുഴി, നാസര്‍ ചേറ്റുകുണ്ട്, ഫൈസല്‍ പടുപ്പ്, ഹൈദറലി പടുപ്പ്, സിറാജ് മടത്തില്‍, ഖാരിഹ് റഹ്മാന്‍, നിസാര്‍ സഫ്‌നീസ് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment