മലപ്പുറത്ത് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കന്‍ഡക്ടര്‍ക്കൊപ്പം കാമുകി ഒളിച്ചോടി; കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതി ഒടുവില്‍ അറസ്റ്റില്‍

മലപ്പുറം: (https://ift.tt/2RTbmGZ) ഒരാഴ്ച്ച മാത്രം പരിചയമുള്ള ബസ് കന്‍ഡക്ടര്‍ക്കൊപ്പം കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ (23) കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് (31) എന്നിവരാണ് പിടിയിലായത്.

വഴിക്കടവ് കോഴിക്കോട് റൂട്ടിലോടുന്ന മൊണാലിസ ബസിലെ കണ്ടക്ടറാണ് ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ലിസ ഈ ബസിലാണ് രാവിലെ യാത്ര ചെയ്തിരുന്നത്. ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ഇരുവരും തമ്മില്‍ ടെലിഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. അങ്ങനെയാണ് ബന്ധം വളര്‍ന്നത്.

പതിനൊന്നുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം. ഭര്‍ത്താവിന്റെ പരാതിയില്‍ വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും ഇരിട്ടിയില്‍നിന്നും കസ്റ്റഡിയിലെടുത്തത്.

News, Kerala, Love, Youth, Arrested, Police, Husband, Baby, Wife Eloped with Lover in Malappuram Vazhikkadavu

കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂര്‍ കോടതി രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ബഷീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസിര്‍ വിജിത, ശ്രീജ എസ്.നായര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Love, Youth, Arrested, Police, Husband, Baby, Wife Eloped with Lover in Malappuram Vazhikkadavu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?