ബിജെപി നേതാവിന്റെ ആവശ്യം നടപ്പിലാക്കില്ല; പാഠപുസ്തകത്തില്‍ നിന്ന് ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്യില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: (https://ift.tt/2TFfz3H) ടിപ്പു സുല്‍ത്താന്റെ ചരിത്രം പഠിപ്പിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ നയം വ്യക്തമാക്കി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട പാഠഭാഗം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. വരുന്ന അധ്യായന വര്‍ഷത്തില്‍ പാഠപുസ്തകത്തില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.
ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ നേരത്തെ രംഗത്തുവന്നിരുന്നത്. തെറ്റായവിവരങ്ങളാണ് പാഠപുസ്തകത്തില്‍ ഉള്ളതെന്നും അതുകൊണ്ട് അത് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
'മടിക്കേരി നിയോജകമണ്ഡലത്തിലെ എംഎല്‍എ അപ്പച്ചു രഞ്ജന്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഒരു കത്തെഴുതിയിരുന്നു. അദ്ദേഹത്തിന്റെ കത്ത് പരിഗണിച്ച് ഉദ്യോഗസ്ഥരോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വ്യക്തതവേണം'' എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Bangalore, History, Education, Minister, Karnataka, MLA, Educational Minister Says Tipu Sultan History Textbook to Remain Unchanged
Powered by Info News For You

Comments
Post a Comment