കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയില്‍; കൊല്ലപ്പെട്ടത് നാല് കേസുകളില്‍ പ്രതിയായ കരുവാരക്കുണ്ട് സ്വദേശി ഇസ്മഈല്‍
കോഴിക്കോട്: (www.kvartha.com 16.01.2020) കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബിര്‍ജു എന്ന ആളാണ് പിടിയിലായത്. കോഴിക്കോട് മുക്കത്ത് നിന്നും ബുധനാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാല് കേസുകളില്‍ പ്രതിയായ കരുവാരക്കുണ്ട് സ്വദേശി ഇസ്മഈല്‍ ആണ് കൊല്ലപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
അതേസമയം ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ടത് രണ്ടുപേരെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ മലപ്പുറം സ്വദേശി ഇസ്മഈലിന്റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി നടത്തിയ മറ്റൊരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാനാണ് ഇസ്മഈലിനെ കൊന്നതെന്നാണ് നിഗമനം.
2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്തുനിന്ന് കൈകളും തലയോട്ടിയും പൊലീസിനു ലഭിക്കുന്നത്. മുക്കത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. കേസിന്റെ നിര്‍ണായക വിവരങ്ങള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിജിപിയുടെ വാര്‍ത്താസമ്മേളനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
ചാലിയം കടല്‍ തീരത്തുനിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.
ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. 2017 ഒക്ടോബര്‍ നാലിന് പൊലീസില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒരു തുമ്പും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ച് തയാറാക്കി. അങ്ങനെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണ് വഴിത്തിരിവുണ്ടാകുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഇസ്മഈല്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. വിലടയാളവും കൊല്ലപ്പെട്ടയാളുടെ അമ്മയുടെ രക്ത സാമ്പിളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇതിന് മുമ്പ് ഒരു കൊലപാതകം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
ബുര്‍ജുവും ഇസ്മഈലും ചേര്‍ന്ന് ബിര്‍ജുവിന്റെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. അമ്മയുടെ സ്വത്ത് ലഭിക്കാനാണ് കൊലപാതകം നടത്തിയത്. കഴുത്ത് മുറുക്കിയാണ് ഇസ്മഈലിനെ ബിര്‍ജു കൊന്നത്. കൊലപാതകത്തിനായി എന്‍ഐടി പരിസരത്ത് നിന്ന് സര്‍ജിക്കല്‍ ബ്ലേഡും, ചക്കും വാങ്ങി. കൊലയ്ക്ക് ശേഷം ശരീര ഭാഗങ്ങള്‍ മുറിച്ച് വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man to be held by crime branch on dead body parts found in Kozhikode, Kozhikode, News, Murder, Crime, Criminal Case, Crime Branch, Arrested, Kerala.

Powered by Info News For You

Comments
Post a Comment