മധ്യേഷ്യയില്‍ യുദ്ധം ആസന്നം; തിരിച്ചടി ആരംഭിച്ച് ഇറാന്‍; യുഎസ് സൈനികത്താവളങ്ങളിലേക്ക് വ്യോമാക്രമണം; ഇറാന് പിന്തുണയുമായി റഷ്യയടക്കമുള്ള വന്‍ ശക്തികള്‍; അമേരിക്കയെ പിന്തുണച്ച് ബ്രിട്ടന്‍
ബാഗ്ദാദ്: (https://ift.tt/2FqJR1R) ഖാസിം സുലൈമാനിയുടെ മൃതദേഹം ഖബറടക്കിയതിന് പിന്നാലെ ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് വ്യോമാക്രമണം നടത്തി ഇറാന്‍. 12ലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണമുണ്ടായ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളെ സംബന്ധിച്ച് വ്യക്തതയില്ല.
ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു.
അതേസമയം മധ്യേഷ്യയില്‍ യുദ്ധം ആസന്നമായതോടെ വന്‍ശക്തികള്‍ ഇറാന് പിന്തുണയുമായി രംഗത്തെത്തി. സിറിയയുടെ തലസ്ഥാന നഗരമായ ദമാസ്‌കസില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അപ്രഖ്യാപിത സന്ദര്‍ശനം ഇതിന്റെ സൂചനയാണ്. ദമാസ്‌കസിലെ സൈനിക താവളത്തില്‍ അദ്ദേഹം സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തി.
ഇറാനുമായി സഖ്യം പുലര്‍ത്തുന്ന രാജ്യമാണ് സിറിയ. തങ്ങളുടെ മനസ്സ് ഇറാനൊപ്പമെന്ന സന്ദേശം നല്‍കാനാണ് റഷ്യയുടെ ശ്രമം. അമേരിക്കയ്ക്ക് പുതിയ ബദല്‍ ഒരുക്കുകയാണ് ലക്ഷ്യം. റഷ്യക്ക് പുറമെ തുര്‍ക്കിയും സിറിയയും ചൈനയും ഇറാന് പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ ന്യായീകരിച്ച് അമേരിക്കയുടെ പക്ഷംപിടിച്ച് ബ്രിട്ടന്‍ രംഗത്തെത്തി. മേഖലയിലുള്ള തങ്ങളുടെ സൈനികര്‍ക്ക് ഏതുസാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്ന് ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Baghdad, Iran, attack, America, Army, Military, Russia, China, Britain, Trending,World, Iran attacks U.S. troops at military bases in Iraq today

Powered by Info News For You

Comments
Post a Comment