കാസര്‍കോട്- തിരുവനന്തപുരം അതിവേഗ റെയില്‍വെ: സര്‍വേ പൂര്‍ത്തിയായി


കേരളം (www.evisionnews.co): തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍. കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു. റെയില്‍ പാതയുടെ അവസാനവട്ട സര്‍വേ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. 2019 ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്. തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്. 'സില്‍വര്‍ ലൈന്‍' എന്ന പേരിലാണ് സര്‍വേ പൂര്‍ത്തിയായ പാത അറിയപ്പെടുന്നത്.

ലൈറ്റ് ഡിറ്റക്ഷന്‍, റാങ്ങിങ്ങ് ഏരിയല്‍ റിമോര്‍ട്ട് സെന്‍സിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ഹൈദരാബാദ് കമ്പനിയായ ജിയോക്നോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സര്‍വേ നടത്തിയത്. മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ നടത്തിയതും ഇതേ കമ്പനിയാണ്. റെയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയായി. സര്‍വേയ്ക്ക് ശേഷമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിവേഗ ട്രെയിന്‍ ഓട്ടം തുടങ്ങാനാണ് റെയില്‍വേ വകുപ്പിന്റെ തീരുമാനം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?