പൊതുജനം നോക്കി നില്‍ക്കെ ജീവനക്കാരന്റെ കരണത്തടിച്ച് മന്ത്രി സഹോദരന്‍; വിവാദമായതോടെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിന് ജനത്തിന്റെ അനുമതിയോടെയാണ് താന്‍ മര്‍ദിച്ചതെന്ന് വിശദീകരണം; കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്; വിഡിയോ കാണാം
മുംബൈ: (www.kvartha.com 15.01.2020) പൊതുജനം നോക്കി നില്‍ക്കെ പ്രവര്‍ത്തകന്റെ കരണത്തടിച്ച് നേതാവ്. എന്‍സിപി നേതാവും മന്ത്രി നവാബ് മാലിക്കിന്റെ സഹോദരനും മുംബൈ കൗണ്‍സിലറുമായ കപ്ടന്‍ മാലിക്കാണ് സ്വകാര്യ പവര്‍ കമ്പനിയിലെ കരാര്‍ ജീവനക്കാരനെ ആളുകള്‍ നോക്കി നില്‍ക്കെ മുഖത്തടിച്ചത്.
ജീവനക്കാരനെ തല്ലിയ കൗണ്‍സിലറുടെ നടപടിക്കെതിരെ പ്രതിപക്ഷവും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളും രംഗത്തെത്തുകയും കൗണ്‍സിലര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയുംം ചെയ്തു. ഇതോടെ പൊതുജനത്തിന്റെ താല്‍പര്യപ്രകാരമാണ് താന്‍ ജീവനക്കാരനെ മര്‍ദിച്ചതെന്ന വിശദീകരണവുമായി മാലിക്ക് രംഗത്തെത്തി.
അനാവശ്യമായി, അനുമതിയില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലൂടെ ജീവനക്കാര്‍ ബോംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തല്ലിയതെന്നുമാണ് കൗണ്‍സിലറുടെ വാദം. അതേസമയം അനുമതിയില്ലാതെയാണ് കമ്പനി റോഡ് കുത്തിപ്പൊളിച്ചതെന്ന് കോര്‍പറേഷനും വിശദീകരിച്ചു.
എന്നാല്‍ അനുമതിയില്ലാതെയാണ് റോഡ് കുത്തിപ്പൊളിച്ചതെങ്കില്‍ കമ്പനിക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും ജീവനക്കാരെ തല്ലാന്‍ കൗണ്‍സിലര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും ബിജെപി നേതാവ് ക്രിത് സൊമയ ചോദിച്ചു.

കൗണ്‍സിലര്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കൗണ്‍സിലര്‍ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. എന്നാല്‍, ഇതുവരെ മന്ത്രിസഹോദരനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
മന്ത്രി സഹോദരന്‍ കരാര്‍ ജീവനക്കാരനെ മര്‍ദിക്കുന്ന വീഡിയോ കാണാം;
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: Neta abuses, slaps workers in 'public interest', no FIR yet, Mumbai, News, Politics, NCP, Social Network, Video, Protesters, Minister, National.
Cabinet minister and NCP leader Nawab Malik's brother Kaptan Malik's arrogance caught on camera. He was seen beating up labourers brutally in Mumbai. #NCP #NawabMalik #KaptanMalik#Mumbai #MahaVikasAghadi pic.twitter.com/wnyM8RXcn1— Shivangi Thakur (@thakur_shivangi) January 14, 2020
മന്ത്രി സഹോദരന്‍ കരാര്‍ ജീവനക്കാരനെ മര്‍ദിക്കുന്ന വീഡിയോ കാണാം;
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: Neta abuses, slaps workers in 'public interest', no FIR yet, Mumbai, News, Politics, NCP, Social Network, Video, Protesters, Minister, National.
Powered by Info News For You

Comments
Post a Comment