ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്നവര്‍ക്ക് ഇനി മുട്ടന്‍പണി; വിദ്യാര്‍ത്ഥികളുടെ ഹാജര്‍ചട്ടം പരിഷ്‌കരിച്ചു; പരീക്ഷയെഴുതാന്‍ സാധിക്കുന്നത് ഇവര്‍ക്കുമാത്രം

ന്യൂഡല്‍ഹി: (www.kvartha.com 02.01.2020) സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്നവര്‍ക്ക് ഇനി മുട്ടന്‍പണി കിട്ടും. സിബിഎസ്ഇയുടെ പുതുക്കിയ ഹാജര്‍ചട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള 'പുതുവര്‍ഷ സമ്മാനം' കരുതിവെച്ചിരിക്കുന്നത്. പുതിയ ചട്ടപ്രകാരം 75 ശതമാനത്തിലധികം ഹാജര്‍നിലയുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കുകയുള്ളൂ.

സിബിഎസ്‌സി പൊതു പരീക്ഷയ്ക്കിരിക്കുന്ന 10ആം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ചട്ടമാണ് പരിഷ്‌കരിച്ചിട്ടുള്ളത്. 2020 ഫെബ്രുവരി 15 മുതലാണ് പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ പൊതുപരീക്ഷ നടക്കാനിരിക്കുന്നത്. നിര്‍ബന്ധമായി നേടിയിരിക്കേണ്ട ഹാജര്‍നിലയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഫെബ്രുവരി 15ന് നടക്കുന്ന പരീക്ഷകളുടെ ഹാള്‍ ടിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.


ഹാജര്‍നില കുറവുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരിയില്‍ റീജിയണല്‍ ഓഫീസുകളിലെത്തണമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച് അത് തെളിയിക്കുന്ന രേഖകള്‍ ജനുവരി ഏഴിനകം അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നവര്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, school, Students, Examination, Education, 2020 CBSE board exams: Attendance rules revised for Class 10, 12 students


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?