മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു എന്നാരോപിച്ച് യുവാവ് സഹോദരിയെ കുത്തിക്കൊന്നു; മരുമകനെയും അമ്മയേയും കുത്തി പരിക്കേല്‍പിച്ചു

ചെന്നൈ: (www.kvarrtha.com 26.01.2020) മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു എന്നാരോപിച്ച് മദ്യപനായ യുവാവ് സഹോദരിയെ കുത്തിക്കൊലപ്പെടുത്തുകയും മരുമകനെയും അമ്മയേയും കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. ചെന്നൈ വലസരവക്കത്ത് വെള്ളിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.

ഗുഹവാസന്‍ എന്ന 50കാരനാണ് വീട്ടിനുള്ളില്‍ മദ്യക്കുപ്പി ഒൡപ്പിച്ചുവെച്ചു എന്നാരോപിച്ച് സഹോദരി ആര്‍ തരഗേശ്വരിയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സഹോദരിയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ അമ്മ എസ് വേദനായകി, മരുമകന്‍ ആര്‍ ആര്‍ അതീശന്‍ എന്നിവരേയും ആക്രമിച്ചു. സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.

Tamil Nadu: Inebriated man stabs sister to death for hiding liquor bottle, chennai, News, Local-News, Dead, Police, Arrested, Sisters, Mother, Injured, Hospital, Treatment, Attack, Allegation, Natives, National

ശബരിമല ദര്‍ശനം നടത്തുന്നതിനായി 10ദിവസം മുമ്പാണ് ശ്രീലങ്കയില്‍ നിന്നും ഗുഹവാസന്‍ തമിഴ് നാട്ടിലെ സഹോദരിയുടെ വീട്ടിലെത്തിയത്. വേലന്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സഹോദരി ആര്‍ തരഗേശ്വരി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;

വെള്ളിയാഴ്ച മദ്യലഹരിയില്‍ സഹോദരിയുടെ വീട്ടിലെത്തിയ ഗുഹവാസന്‍ മദ്യക്കുപ്പി വീട്ടിലൊളിപ്പിച്ചുവെന്ന് പറഞ്ഞ് വഴക്കായി. എന്നാല്‍ സഹോദരി അത് നിഷേധിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് പ്രകോപിതനായ ഗുഹവവാസന്‍ അടുക്കളയില്‍ ചെന്ന് കറിക്കത്തി എടുത്തുകൊണ്ടുവന്ന് സഹോദരിയെ വെട്ടുകയായിരുന്നു.

അമ്മയെ രക്ഷിക്കാന്‍ ചെന്ന മകന്‍ അതീശനേയും ഇയാള്‍ നെഞ്ചില്‍ കുത്തി പരിക്കേല്‍പിച്ചു. ഇതിനിടെ ഓടിയെത്തിയ അമ്മയേയും ഇയാള്‍ തള്ളിയിട്ടു. അമ്മ ഇപ്പോള്‍ ഫ്രാക്ചറായി ആശുപത്രിയില്‍ കഴിയുകയാണ്. തരഗേശ്വരിയെ ഉടന്‍തന്നെ ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamil Nadu: Inebriated man stabs sister to death for hiding liquor bottle, chennai, News, Local-News, Dead, Police, Arrested, Sisters, Mother, Injured, Hospital, Treatment, Attack, Allegation, Natives, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?