പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ കൊച്ചി സ്വദേശിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതി സഫറിനു വേണ്ടി അഡ്വ. ബി എ ആളൂര്‍ കോടതിയില്‍

കൊച്ചി: (www.kvartha.com 15.01.2020) കലൂര്‍ സ്വദേശിയും കൊച്ചി സെന്റ് ആല്‍ബെര്‍ട്‌സ് ക്യാമ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഈശോ ഭവന്‍  സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ ഈവ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 26 വയസ്സുള്ള സഫറിനു വേണ്ടി കോടതിയില്‍ ഹാജരായി അഡ്വ. ബി എ ആളൂര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ആളൂര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

കൊലപാതകം, മൂന്ന് പോക്‌സോ എന്നീ വലിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. എറണാകുളം കലൂരിലെ താനിപ്പള്ളി വീട്ടില്‍ വിനോദിന്റെ മകള്‍ ഗോപിക എന്ന ഈവയാണ് കൊല്ലപ്പെട്ടത്. പ്രേമബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പറയുന്നത്.

യുവതിയുടെ ശരീരത്തില്‍ 24 കുത്തുകളുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവാണ് മരണകാരണം. തമിഴ്‌നാട്ടിലെ വരട് പാറയിലെ തേയില തോട്ടത്തില്‍ നിന്നാണ് ഈവയുടെ മൃദദേഹം കിട്ടിയത്. കൃത്യം നടത്തിയ ശേഷം പൊള്ളാച്ചിയിലേക്ക് രക്ഷപ്പെടാനായിരുന്നു സഫറിന്റെ പദ്ധതി. എന്നാല്‍ വാട്ടര്‍ഫാള്‍ ചെക്ക് പോസ്റ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതോടെ സഫറിന്റെ പദ്ധതി പൊളിയുകയായിരുന്നു.



Keywords: Kerala, Kochi, News, Case, Murder, Court, Adv. BA Aloor appeared in court for Murder case accused Safar. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?