ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച് പണം തട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: (https://ift.tt/30xbkIY) ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച് പണം തട്ടിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കടമ്പാര്‍ പുരുഷാങ്കോടി സ്വദേശി മുഹമ്മദ് റാഷിഖിനെ (19)യാണ് മഞ്ചേശ്വരം എസ് ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 2019 നവംബര്‍ 23ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച ശേഷം ഡ്രൈവറെ മര്‍ദിച്ച് അരലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇനിയും നാലുപ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, case, Police, arrest, Crime, Attack case accused arrested
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?