വയറുകുറക്കാനെത്തിയ യുവാവിനൊപ്പം നാടുവിട്ട യുവതി വിവാഹിതയായ ശേഷം തിരിച്ചെത്തി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു, ഇരട്ടക്കുട്ടികളായ മക്കളുടെ സംരക്ഷണം പിതാവ് ഏറ്റെടുത്തു

കാഞ്ഞങ്ങാട്: (https://ift.tt/36m5uMm) വയറുകുറക്കാനെത്തിയ യുവാവിനൊപ്പം നാടുവിട്ട യുവതി വിവാഹിതയായ ശേഷം തിരിച്ചെത്തി. പോലീസ് കോടതിയില്‍ ഹാജരാക്കിയതോടെ പുതുതായി താലകെട്ടിയ ആള്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് യുവതി കോടതിയെ അറിയിച്ചു. ഇതോടെ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇരട്ടക്കുട്ടികളായ മക്കളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പിതാവും അറിയിച്ചു.

രാവണീശ്വരം കല്ലുവരമ്പത്തെ യുവതിയാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിക്കൊപ്പം നാടുവിട്ടത്. ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു യുവതി. വയര്‍ കുറക്കാന്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവാവ്. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ചികിത്സ പാതി വഴിയില്‍ നിര്‍ത്തി രണ്ട് പേരും ഒളിച്ചോടുകയായിരുന്നു. തിരിച്ചെത്തി വിവാഹിതരായതിന്റെ രേഖകള്‍ പോലീസിന് കാണിച്ചു.

യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വിവാഹിതയായ ശേഷം തിരിച്ചെത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Missing, Love, Kanhangad, Eloped woman surrendered before police after marriage
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?