കുടിവെള്ള നിര്‍മാണ കമ്പനിയിലെ മലിനജല ടാങ്കില്‍ ജീവനക്കാരിയുടെ മൃതദേഹം

കാഞ്ഞങ്ങാട്: (https://ift.tt/313kGfz) കുടിവെള്ള നിര്‍മാണ കമ്പനിയിലെ മലിനജല ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാറപ്പള്ളി മേലേ കുമ്പളയിലെ പരേതനായ കൃഷ്ണന്റെ ഭാര്യ ഉമാവതിയുടെ (45) മൃതദേഹമാണ് പാറപ്പള്ളിയിലെ കുടിവെള്ള സംസ്‌കരണ പ്ലാന്റിലെ മലിനജല ടാങ്കില്‍ കണ്ടെത്തിയത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഉമാവതി. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ജോലി സ്ഥലത്തു നിന്നും പോയതായിരുന്നു ഉമാവതി. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് മകള്‍ ജോലി സ്ഥലത്ത് അന്വേഷിച്ചെത്തി. തിരച്ചില്‍ നടത്തുന്നതിനിടെയാണ് പ്ലാന്റിലെ രണ്ടാള്‍ താഴ്ചയുള്ള മലിനജല സംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: കാവ്യ കൃഷ്ണന്‍, അഞ്ജലി കൃഷ്ണന്‍. സഹോദരങ്ങള്‍: പുരുഷോത്തമന്‍, ഭാസ്‌കരന്‍, ഉദയന്‍, രേണുക, തങ്കമണി.


Keywords: Kasaragod, Kerala, news, Deadbody, Top-Headlines, Kanhangad, Woman's dead body found in Waste Tank
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?