അസമിലും 'ബിജെപി വീഴുമോ? പൗരത്വ പ്രതിഷേധം കത്തിക്കൊണ്ടിരിക്കെ 'സിഎഎ വിരുദ്ധ' സര്‍ക്കാര്‍ രൂപീകരിക്കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്; എംഎല്‍എമാരുമായി പുറത്ത് വന്നാല്‍ തങ്ങളുടെ പിന്തുണയോടെ താങ്കള്‍ക്ക് മുഖ്യമന്ത്രിയാകാമെന്ന് സര്‍ബാനന്ദ സോനോവാളിനോട് പ്രതിപക്ഷം

ഗുവാഹത്തി: (www.kvartha.com 13.01.2020) പൗരത്വ പ്രതിഷേധം കത്തിക്കൊണ്ടിരിക്കെ അസമില്‍ 'സിഎഎ വിരുദ്ധ' സര്‍ക്കാര്‍ രൂപീകരിക്കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്. 30 എംഎല്‍എമാരുമായി പുറത്ത് വന്നാല്‍ തങ്ങളുടെ പിന്തുണയോടെ താങ്കള്‍ക്ക് മുഖ്യമന്ത്രിയാകാമെന്നാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് പ്രതിപക്ഷം ഓഫര്‍ ചെയ്തിരിക്കുന്നത്. ജനുവരി 10ന് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് സോനോവാല്‍ പാര്‍ട്ടി വിട്ടാല്‍ പിന്തുണയ്ക്കുമെന്ന് സൈകിയ വ്യക്തമാക്കിയത്.

അസം നിയമസഭാ പ്രതിപക്ഷ നേതാവ് ദെബബ്രത സൈകിയയാണ് കൂടെയുള്ള എംഎല്‍എമാര്‍ക്കൊപ്പം ബിജെപി വിട്ട് കോണ്‍ഗ്രസ് പിന്തുണയോടെ സംസ്ഥാനത്ത് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനും ബിജെപിക്കും എതിരായിരിക്കുമെന്നും സൈകിയ പറഞ്ഞു.

'മുഖ്യമന്ത്രി, അസമിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ബിജെപി വിട്ട് 30 എംഎല്‍എമാരുമായി സ്വതന്ത്രരായി പുറത്തുവരണം. അസമില്‍ ബിജെപിക്കും പൗരത്വ (ഭേദഗതി) നിയമത്തിനും വിരുദ്ധമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്നും സൈകിയ വ്യക്തമാക്കി.

വോട്ടെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപിയും സഖ്യകക്ഷിയായ അസം ഗണ പരിഷത്തും പരാജയപ്പെട്ടു. ആള്‍ അസം സ്റ്റുഡന്റ്സ് യൂനിയനില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന നിരവധി മന്ത്രിമാരും എംഎല്‍എമാരും അസം അക്കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അസം അക്കോര്‍ഡ് നടപ്പാക്കുന്നതില്‍ വിമുഖ കാണിക്കുന്ന ബിജെപിക്കെതിരേ കലാപമുയര്‍ത്തി അവര്‍ പുറത്തുവരട്ടെ, ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ അവരെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും സൈകിയ പറഞ്ഞു.

നിലവില്‍ 126 അംഗ നിയമസഭയില്‍ പ്രതിപക്ഷത്തിന് 38ഉം ഭരണപക്ഷത്തിന് 88ഉം സീറ്റുകളാണുള്ളത്. ബിജെപിക്ക് ഒറ്റയ്ക്ക് 62 സീറ്റുകളുണ്ട്.



Keywords: India, National, News, Assam, Congress, BJP, Trending, Protest, Assam: Congress leader asks Sonowal to quit BJP, from alternative 'anti-CAA' govt 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?