അലനും താഹയും ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി പറയണം; മാവോയിസ്റ്റുകളാണെന്നതിനുള്ള തെളിവുകളും പുറത്തുവിടണം; ആഭ്യന്തര മന്ത്രി അമിത് ഷായും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം എന്താണെന്നും താഹയുടെ വീട് സന്ദര്‍ശിച്ച ചെന്നിത്തല

കോഴിക്കോട്: (www.kvartha.com 21.01.2020) പന്തീരങ്കാവ് യു എ പി എ കേസില്‍ പ്രതികളായ അലനും താഹയും ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താഹ ഫസലിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയം യുഡിഎഫ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

യുഎപിഎ ചുമത്തുന്നതിനുള്ള നിബന്ധനകള്‍ പാലിച്ചല്ല അലനും താഹയ്ക്കുമെതിരായ നടപടികളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 'സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തുന്നതിന് ചില നിബന്ധനകളുണ്ട്. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം അത്.

Ramesh Chennithala on Alan Thaha UAPA case, Kozhikode, News, Politics, Trending, Ramesh Chennithala, Allegation, Chief Minister, Pinarayi vijayan, Kerala.

എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്ന കാര്യം. ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിന് തെളിവുകള്‍ പുറത്തുവിടാത്തത്', ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി തെളിവുകള്‍ പുറത്ത് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വിഷയത്തില്‍ യു ഡി എഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം എന്താണെന്നും ചോദിച്ചു.

അലനും താഹയും ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി പറയണം. വിഷയം വീണ്ടും നിയമസഭയില്‍ ഉന്നയിക്കും. കേസ് എന്‍ ഐ എ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണ്. എന്‍ ഐ എയുടെ കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദര്‍ശനം.

യു എ പി എ ചുമത്തുന്ന എല്ലാ കേസുകളും എന്‍ ഐ എ ഏറ്റെടുക്കാറില്ല. എന്നാല്‍, എന്‍ ഐ എയുടെ കയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്.

അതേസമയം, നേരത്തെ എസ് എഫ് ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന് സി പി എം നേതാവ് പി ജയരാജന്‍ പറഞ്ഞിരുന്നു. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു പി ജയരാജന്റെ വിവാദ പരാമര്‍ശം. എന്നാല്‍, ജയരാജന്റെ പരാമര്‍ശത്തിനെതിരെ അലന്റെ അമ്മ സബിത ശേഖര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എംഎല്‍എയും അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. യു എ പി എ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബ്, താഹ എന്നീ ചെറുപ്പക്കാരെക്കുറിച്ച് മുന്‍വിധിയോടെ മാവോവാദികളെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെയും പി ജയരാജന്റെയും ഇടപെടല്‍ സംശയം ജനിപ്പിക്കുന്നതാണെന്നായിരുന്നു എം കെ മുനീര്‍ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramesh Chennithala on Alan Thaha UAPA case, Kozhikode, News, Politics, Trending, Ramesh Chennithala, Allegation, Chief Minister, Pinarayi vijayan, Kerala.








Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?