വലിയ സന്ദേശവുമായി ആണ്‍കുട്ടികള്‍ സാരി ധരിച്ച് കോളജിലേക്ക്; ക്യാമ്പസിലെ താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

പൂനെ: (www.kvartha.com 06.01.2020) വലിയ സന്ദേശവുമായി ആണ്‍കുട്ടികള്‍ സാരി ധരിച്ച് കോളജിലേക്ക്. പൂനെ ഫെര്‍ഗൂസന്‍ കോളജിലെ ആണ്‍കുട്ടികളാണ് വ്യത്യസ്ത മാര്‍ഗത്തിലൂടെ കോളജിലെത്തിയത്. ആകാശ് പവാര്‍, സുമിത് ഹോണ്വാഡ്കര്‍, റുഷികേഷ് സനപ് എന്നീ വിദ്യാര്‍ത്ഥികളാണ് സാരി ഉടുത്ത് വന്നത്. ലിംഗ സമത്വത്തിനായി വിദ്യാര്‍ത്ഥികളക്കം ഒട്ടനവധി മേഖലയിലുള്ളവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ ലക്ഷ്യം എത്തി പിടിക്കാന്‍ കഴിയാത്ത വിധം അകലെയാണെന്നതാണ് യാഥാര്‍ത്ഥ്യം.

Pune, News, National, Students, Boy, Message, College boys dress up in sarees on traditional day to send message on gender equality in Pune

അതേസമയം ഇവിടെ 'ടൈ ആന്‍ഡ് സാരീ ഡേ' എന്ന പേരില്‍ നടന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ വ്യത്യസ്ത നിറത്തിലുള്ള സാരി ധരിച്ച് എത്തിയത് ഇതേ ലിംഗ സമത്വത്തിന്റെ സന്ദേശവുമായാണ്. ഇപ്പോള്‍ ക്യാമ്പസിലെ താരങ്ങളായ ഇവര്‍ സമൂഹ മാധ്യമങ്ങളിലും താരമാവുകയാണ്. ക്യാമ്പില്‍ ചര്‍ച്ചയായതോടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് ആണ്‍ കുട്ടികള്‍ സാരി അണിഞ്ഞ് കോളജിലെത്തിയത്.

Pune, News, National, Students, Boy, Message, College boys dress up in sarees on traditional day to send message on gender equality in Pune

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pune, News, National, Students, Boy, Message, College boys dress up in sarees on traditional day to send message on gender equality in Pune


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?