സൗദിയില്‍ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും ഭരണ പരിഷ്‌കാരങ്ങളുടെയും തുടര്‍ച്ച; രാജ്യത്ത് സുരക്ഷാസേനയില്‍ ഇനി സ്ത്രീകളും

റിയാദ്: (www.kvartha.com 22.01.2020) സൗദി അറേബ്യയില്‍ കീരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെയും ഭരണ പരിഷ്‌കാരങ്ങളുടെയും തുടര്‍ച്ച. രാജ്യത്ത് ഇനി സുരക്ഷാസേനയില്‍ വനിതകളുടെ പ്രാതിനിത്യം ഉണ്ടാകും. സൈന്യത്തിലെ ആദ്യ വനിതാ വിങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് തുടക്കമായി. രാജ്യത്ത് ആദ്യമായാണ് വനിതകള്‍ സൈനത്തില്‍ ചേരുന്നത്.

ചീഫ് സ്റ്റാഫ് ജനറല്‍ ഫയ്യാദ് അല്‍റുവൈലി രാജ്യ സുരക്ഷാ സേനയിലേക്കുള്ള ആദ്യ വനിതാ വിങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ റിക്രൂട്ട്മെന്റ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ഇമാദ് അല്‍ഐദാന്‍ വനിതാ കേഡറ്റുകളുടെ നിയമനവും പരിശീലനവും പ്രവൃത്തിയും സംബന്ധിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു.

Riyadh, News, Gulf, World, Military, Woman, Inauguration, Saudi Arabia allows women to join military

സൈന്യത്തിന്റെ വിവിധ ശാഖകളില്‍ ആവശ്യാനുസൃതമായി വനിതകളെ നിയമിക്കുകയും അവര്‍ക്കിണങ്ങുന്ന ചുമതലകള്‍ ഏല്‍പിക്കുവാനുമാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത സൈനികരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ട സേവനങ്ങള്‍ നല്‍കുന്നതിനാണ് വനിതാ വിങ് ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സൈനിക തസ്തികകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാന്‍ അവസരമൊരുക്കി. ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം ലഭിക്കുകയെന്നും ഇമാദ് അല്‍ഐദാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Military, Woman, Inauguration, Saudi Arabia allows women to join military


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?