ബാഗ്ദാദ് വിമാനത്താവളത്തിലെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയും; ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തു
ബഗ്ദാദ്: (https://ift.tt/35k0q9W) ബാഗ്ദാദ് വിമാനത്താവളത്തിലെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനിയും. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മൊത്തം എട്ടുപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തു. ഇറാഖിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് പത്രകുറിപ്പിലൂടെ അറിയിച്ചു.
നേരത്തെ, കിര്‍ക്കുക്കില്‍ ഒരു യുഎസ് കോണ്‍ട്രാക്ടറെ കൊലപ്പെടുത്തിയതിന് പ്രതികാരമായി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഇറാഖ് വീണ്ടും സംഘര്‍ഷഭരിതമായത്. സംഭവത്തില്‍ പ്രതിഷധിച്ച് ഇറാന്റെ പിന്തുണയുള്ള കാത്തിബ് ഹിസ്ബുള്ള ഗ്രൂപ്പ് യുഎസ് എംബസി ഉപരോധിച്ചിരുന്നു.
ചൊവ്വാഴ്ച്ചയാണ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇറാഖി ഷിയാക്കള്‍ ബാഗ്ദാദിലെ ഗ്രീന്‍സോണിലുള്ള യുഎസ് എംബസി വളപ്പിലേക്ക് മാര്‍ച്ച് ചെയ്ത് ഉപരോധിച്ചത്. യുഎസിന് നാശം എന്ന മുദ്രാവാക്യം മുഴക്കി മാര്‍ച്ച് ചെയ്ത സംഘം ഒരു ചെക്ക്പോസ്റ്റിന് തീവെച്ചിരുന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സംരക്ഷണം നല്‍കാനായി കൂടുതല്‍ സൈനികരെ അയയ്ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Baghdad, National, News, Rocket attack, Iraq, America, attack, US confirms it assassinated Iranian military chief Qassem Soleimani < !- START disable copy paste -->

Powered by Info News For You

Comments
Post a Comment