കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസില്‍പെട്ട വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി

പെരിയ: (https://ift.tt/2RdgDtW) കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസില്‍പെട്ട വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി. കേന്ദ്രസര്‍വ്വകലാശാലയിലെ രണ്ടാംവര്‍ഷ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അവാല രാമുവിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് സര്‍വ്വകലാശാല അച്ചടക്കനടപടിക്ക് വിധേയമായി പുറത്താക്കിയത്.

സര്‍വ്വകലാശാല രൂപീകരിച്ച പ്രത്യേക സമിതി ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തുകയും പ്രസ്തുത വിദ്യാര്‍ത്ഥി നടത്തിയ പ്രസ്താവനകള്‍ സര്‍വ്വകലാശാലയുടെ സല്‍പേരിന് ദോഷമുണ്ടാക്കുന്നതാണെന്നുമാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥി പ്രചരിപ്പിച്ച പ്രസ്താവനകളുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് വിദ്യാര്‍ത്ഥിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Periya, Top-Headlines, Central University, Student dismissed from Central University
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?