യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം
ദുബൈ: (www.kvartha.com 06.01.2020) യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി സിറില്‍(30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച ദുബൈ അല്‍ഖൂസിലെ ജോലിസ്ഥലത്ത് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെയാണ് അപകടം. ഒന്നാം നിലയില്‍ ചുമരിനോട് ചേര്‍ത്തുവെച്ച വലിയ കോണി എടുത്തുമാറ്റുന്നതിനിടെ പിന്നിലേക്ക് നടക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ക്ലാസിക് വിഷന്‍ ഗ്ലാസ് ആന്‍ഡ് അലൂമിനിയം ഇന്‍സ്റ്റലേഷന്‍ കമ്പനിയില്‍ ഫിറ്ററായിരുന്നു. കഴക്കൂട്ടം സുകന്യ ഭവനില്‍ നെപ്പോളിയന്‍ മാര്‍ഷല്‍-തങ്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. മകള്‍: ജ്യുവല്‍(നാല്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, News, Gulf, World, Death, Youth, Youth dies after falling from building in Dubai

Powered by Info News For You

Comments
Post a Comment