ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന നഗരം മലപ്പുറം: ആദ്യ പതിനഞ്ചില്‍ കോഴിക്കോടും കൊല്ലവും


ന്യൂഡല്‍ഹി (www.evisionnews.co): ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനം. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേഗത്തില്‍ വളരുന്ന ആദ്യ പത്ത് നഗരങ്ങളില്‍ മലപ്പുറത്തിനെ കൂടാതെ കോഴിക്കോടിനും കൊല്ലത്തിനും സ്ഥാനമുണ്ട്. കോഴിക്കോട് നാലാമതും കൊല്ലം പത്താമതുമാണ്. തൃശ്ശൂര്‍ 13-ാം സ്ഥാനത്തുമുണ്ട്.

പട്ടികയിലെ ആദ്യ 15ല്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിലെ നഗരങ്ങള്‍ മാത്രമാണുള്ളതെന്നതും ശ്രദ്ധേയമാണ്. 27-ാം സ്ഥാനത്തുള്ള സൂറത്തും 30-ാം സ്ഥാനത്തുള്ള തിരുപ്പൂരും മാത്രമാണ് പട്ടികയില്‍ പിന്നീട് വരുന്ന ഇന്ത്യന്‍ നഗരങ്ങള്‍. 2015-20 കാലയളവില്‍ 44.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്. വിയറ്റ്നാമിലെ കാന്‍ തോ ആണ് രണ്ടാം സ്ഥനത്ത്. നാലാമതുള്ള കോഴിക്കോട് 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കൊല്ലം 31.1 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ കൈവരിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?