സുരക്ഷാക്രമീകരണം; ഫെബ്രുവരി ഒന്നുമുതല്‍ പഴയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ന്യൂയോര്‍ക്ക്: (https://ift.tt/2Fnow9o) ഫെബ്രുവരി ഒന്നുമുതല്‍ ചില ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ്. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് ലഭിക്കാത്തതെന്ന് അറിയിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത്.

അതേസമയം, മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഗ്രേഡ് ചെയ്യുന്നപക്ഷം തടസ്സമില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവില്‍ ഐഒഎസ് 8 വേര്‍ഷനുകളിലുള്ള സേവനം ഫെബ്രുവരി ഒന്നു വരെ മാത്രമേ കാണുകയുള്ളുവെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു.

 News, World, New York, Whatsapp, Mobile Phone, Whatsapp will Stop Updating on these IOS and Android Phones

കഴിഞ്ഞ ഡിസംബര്‍ 31 ന് ഇത്തരത്തില്‍ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചിരുന്നു, മാത്രമല്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ആപ്പ് വികസിപ്പിക്കുന്നത് നിര്‍ത്തി. മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനമായി ഉപയോഗിച്ച നോക്കിയ ലൂമിയ ഉപകരണങ്ങളില്‍ ഇതോടെ ഇപ്പോള്‍ വാട്ട്‌സ്ആപ്പ് ലഭ്യമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, New York, Whatsapp, Mobile Phone, Whatsapp will Stop Updating on these IOS and Android Phones


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?