നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു; ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി എഫ്‌സി ഗോവ

ഗുവാഹത്തി: (https://ift.tt/305bOG4) നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി എഫ്‌സി. ഗോവ. ബുധനാഴ്ച്ച രാത്രി നടന്ന മത്സരത്തില്‍ ഗോവ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് എഫ് സി ഗോവ തോല്‍പ്പിച്ചത്.

നോര്‍ത്ത് ഈസ്റ്റിന്റെ പിഴവിലാണ് രണ്ട് ഗോളുകളും പിറന്നത്. കളിയിലുടനീളം നോര്‍ത്ത് ഈസ്റ്റ് കളിക്കാര്‍ അശ്രദ്ധരായി കാണപ്പെട്ടു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് രണ്ടുഗോളുകളും പിറന്നത്. 66,82 എന്നീ മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

സെല്‍ഫ് ഗോളിലൂടെയാണ് ഗോവ ആദ്യം ലീഡെടുത്തത്. നോര്‍ത്ത് ഈസ്റ്റ് താരം മിസ്ലാവ് കൊമോര്‍സ്‌കിയാണ് സ്വന്തം വലകുലുക്കിയത്. പിന്നീട് പെനാല്‍റ്റിയിലൂടെയാണ് ഗോവ ലീഡ് ഇരട്ടിയാക്കി. ഗോവയുടെ കോറോ ആണ് പെനാല്‍റ്റിയില്‍ സ്‌കോര്‍ ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Sports, News, ISL, Goa, North-East, Football, ISL; FC Goa defeated NEUFC to reach top of the table


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?