കാളികാവിലെ ഗൃഹനാഥന്റെ ദുരൂഹ മരണം കൊലപാതകമെന്നു തെളിഞ്ഞു; ഒന്നിച്ചു ജീവിക്കാന്‍ മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചുനല്‍കിയെന്ന് ഭാര്യയുടേയും കാമുകന്റെയും മൊഴി; ഒളിവില്‍ പോയ പ്രതികള്‍ ഒന്നര വര്‍ഷത്തിനുശേഷം പിടിയില്‍
മലപ്പുറം: (www.kvartha.com 22.01.2020) കാളികാവിലെ ഗൃഹനാഥന്റെ ദുരൂഹ മരണം ഒന്നര വര്‍ഷത്തിനുശേഷം കൊലപാതകമെന്നു തെളിഞ്ഞു. മൂച്ചിക്കലില്‍ മരുതത്ത് മുഹമ്മദാലി(50)യുടെ മരണമാണ് ഒന്നരവര്‍ഷത്തിനുശേഷം കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവത്തില്‍ മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിറയെ(42)യും കാമുകന്‍ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുവരെയും തമിഴ്‌നാട്ടില്‍നിന്നാണു പിടികൂടിയത്.
തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി. മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുല്‍ ഷാഹിറ. ഇവര്‍ക്കും രണ്ട് മക്കള്‍ക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന മുഹമ്മദാലി 2018 സെപ്റ്റംബര്‍ 21നാണ് കൊല്ലപ്പെട്ടത്. അന്നുരാത്രി അയല്‍വാസിയായ ജെയ്‌മോനൊപ്പം ഇയാള്‍ വീടിന്റെ ടെറസില്‍വച്ചു മദ്യപിച്ചിരുന്നു.
ഇടയ്ക്കു മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കിയെന്നാണു ജെയ്‌മോന്‍ പൊലീസിനു നല്‍കിയ മൊഴി. മരണമുറപ്പിച്ചശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തിയശേഷമാണു ജെയ്‌മോന്‍ തിരിച്ചുപോയത്. പിറ്റേന്നു പുലര്‍ച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ ഭര്‍ത്താവിന്റെ മരണവിവരം അറിയിച്ചു.
ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ബന്ധുക്കളെ അറിയിച്ചത്. അത് ബന്ധുക്കളള്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, മരണം കഴിഞ്ഞ് നാലു ദിവസം പിന്നിട്ടപ്പോള്‍ ഉമ്മുല്‍ ഷാഹിറയെയും മക്കളെയും കാണാതായി. ഇതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഉമ്മുല്‍ ഷാഹിറയെയും ജയ്‌മോനെയും കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിരുന്നു. അതിനിടെ രഹസ്യവിവരത്തെത്തുടര്‍ന്നു തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തിയിരുന്നു.
അന്നു കടന്നുകളഞ്ഞ ജെയ്‌മോനെ കഴിഞ്ഞദിവസം ഡിണ്ടിഗലില്‍ വച്ചു പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഉമ്മുല്‍ ഷാഹിറയെ റിമാന്‍ഡ് ചെയ്തു. മക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജയ്‌മോനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നു മലപ്പുറം എസ് പി യു അബ്ദുല്‍കരീം പറഞ്ഞു.
ജെയ്‌മോന്‍ വിവിധ ജില്ലകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം പീഡനക്കേസുകളാണ്. ഇടുക്കിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് കാളികാവ് സ്വദേശിനിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് അടുപ്പത്തിലായതോടെയാണ് ജെയ്‌മോന്‍ ഇവിടേക്കെത്തിയത്. മുഹമ്മദാലിയുടെ വീടിനടുത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങുകയും ചെയ്തു. മുഹമ്മദാലിയുമായി സൗഹൃദം സ്ഥാപിച്ചതോടെ ഇരുവരും ഒന്നിച്ചുള്ള മദ്യപാനം പതിവായി. കൊലപാതകത്തിനു ആറു മാസം മുന്‍പാണ് ഉമ്മുല്‍ ഷാഹിറയുമായി അടുപ്പത്തിലാകുന്നത്.
മുഹമ്മദാലിയെ കൊലപ്പെടുത്താന്‍ മാസങ്ങള്‍ക്കു മുന്‍പേ പദ്ധതിയിട്ടിരുന്നതായി ഇരുവരും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍.വി.അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ സിഐ പി.ജോതീന്ദ്രകുമാര്‍, എസ്‌ഐ സി.നൗഷാദ്, എഎസ്‌ഐ അരുണ്‍ ഷാ, സിപിഒമാരായ പി.ആസിഫ്, കെ.കൃഷ്ണകുമാര്‍, കെ.ശ്രീകുമാര്‍, പി.നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman, lover arrested for killing husband one-and-a-half years ago, Malappuram, News, Local-News, Murder case, Police, Arrested, Kerala.

Powered by Info News For You

Comments
Post a Comment