ജല അതോറിറ്റി സ്ഥാപിച്ച പൊതു ടാപ്പുകളുടെ പൈപ്പ് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു; ചെളിവെള്ളം കോരിക്കുടിച്ച് ആദിവാസി കോളനിക്കാര്‍

വയനാട്: (https://ift.tt/2SP99yw) വെള്ളം എത്തിക്കുന്നതിനായി ജലഅതോറിറ്റി സ്ഥാപിച്ച പൊതു ടാപ്പുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. കൊല്ലിവയല്‍ നാലു സെന്റ് അംബേദ്കര്‍ ആദിവാസി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കോളനിവാസികള്‍ പരാതിപ്പെട്ടെങ്കിലും പൊട്ടിയ ടാപ്പ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

ഇവിടെ മദ്യപിച്ചെത്തുന്ന ചിലര്‍ പൈപ്പ് പതിവായി പൊട്ടിക്കുകയാണെന്ന് കോളനിക്കാര്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കണിയാമ്പറ്റ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മൃഗാശുപത്രി കവലയിലെ കൊല്ലിവയല്‍ ആദിവാസി കോളനിക്കാരാണ് കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. 48 കുടുംബങ്ങളില്‍ നിന്നായി 150 ലേറെ പേര്‍ക്ക് കുടിവെള്ളത്തിന് ഏക ആശ്രയം ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളമാണ്. ഇതിനായി മൂന്ന് പൊതുടാപ്പുകള്‍ കോളനിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

News, Kerala, Wayanad, Drinking Water, Liquor, Pipes, Veterinary Hospital, Adivasi Colonists Drinking Muddy Water

കോളനിയില്‍ രണ്ട് പൊതുകിണറുള്ളതില്‍ ഒന്ന് മാലിന്യം കലര്‍ന്ന് തീര്‍ത്തും ഉപയോഗ ശൂന്യമാണ്. മറ്റേതില്‍ രണ്ട് റിങ് വെള്ളം മാത്രമാണുള്ളത്. ഇതില്‍ നിന്ന് വെള്ളം പമ്പ് ചെയ്താല്‍ പൊട്ടിയ പൈപ്പിനടിയില്‍നിന്ന് വെള്ളം റോഡിലേക്ക് ഒഴുകും.

കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഈ ഒഴുകുന്ന വെള്ളം പാത്രത്തില്‍ കോരി എടുത്താണ് കോളനിയിലെ ചില കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. അഴുക്കുചാലില്ലാത്തതിനാല്‍ അങ്കണവാടിയ്ക്ക് മുമ്പില്‍ സ്ഥാപിച്ച പൈപ്പിലെ വെള്ളം ഒഴുകുന്നത് റോഡിലൂടെയാണെന്നും കോളനിയിലെ കുടിവെള്ളക്ഷാമം പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Wayanad, Drinking Water, Liquor, Pipes, Veterinary Hospital,  Adivasi Colonists Drinking Muddy Water


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?