ഓപ്പറേഷന്‍ തിയറ്ററില്‍ കടന്ന് തെരുവുനായ നവജാതശിശുവിനെ കടിച്ചുകൊന്നു; ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പണം തന്ന് സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍
ആഗ്ര: (www.kvartha.com 15.01.2020) ഓപ്പറേഷന്‍ തിയറ്ററില്‍ കടന്ന് തെരുവുനായ നവജാതശിശുവിനെ കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയുടെ ഓപ്പറേഷന്‍ തിയറ്ററില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രവികുമാര്‍ - കാഞ്ചന ദമ്പതികളുടെ ഒരുദിവസംപോലും പ്രായമാകാത്ത കുഞ്ഞിനെയാണ് തെരുവുനായ കടിച്ചുകൊന്നത്.
തിങ്കളാഴ്ച രാവിലെ 8.30മണിയോടെ നായ തിയറ്ററില്‍ നിന്ന് ഇറങ്ങുന്നത് കണ്ട ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന നവജാതശിശുവിനെ കാണുന്നത്.
തിങ്കളാഴ്ച പുലര്‍ച്ച സിസേറിയനിലൂടെയാണ് കാഞ്ചന കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം കാഞ്ചനയെ വാര്‍ഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നുവെന്നും തന്നോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും രവികുമാര്‍ പറഞ്ഞു.
ഫറൂദാബാദിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരമാണ് കാഞ്ചനയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം താന്‍ തിയേറ്ററിന് പുറത്ത് നില്‍ക്കുമ്പോള്‍ ജീവനക്കാര്‍ നായയെ ഓടിക്കുന്നത് കണ്ടെന്ന് രവികുമാര്‍ പറയുന്നു. വിവരം തിരക്കിയപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പണം തന്ന് സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും രവികുമാര്‍ ആരോപിക്കുന്നു. കുഞ്ഞിന്റെ കഴുത്തിലും ഇടത് കണ്ണിലും നെഞ്ചിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു.
എന്നാല്‍ കുഞ്ഞ് പിറന്നത് മരിച്ചനിലയിലാണെന്നാണ് ആശുപത്രി ഉടമ വിജയ് പട്ടേലിന്റെ പ്രതികരണം. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ആശുപത്രി ഉടമ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിക്ക് രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവനുസരിച്ച് ആശുപത്രി അടച്ചുപൂട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UP: Newborn dragged, killed by dog inside hospital's operation Theatre, Agra, News, Local-News, Hospital, Child, Allegation, National.

Powered by Info News For You

Comments
Post a Comment