ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു

കോയമ്പത്തൂര്‍: (www.kvartha..com 20.01.2020) ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ഗണപതി മാനഗറില്‍ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം 'കീര്‍ത്തി' വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ആലത്തൂര്‍ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരമണിയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂര്‍ റോഡിലെ പശുമണിയിലെത്തിയപ്പോള്‍ സംഘം കാട്ടാനയ്ക്കു മുന്നില്‍ അകപ്പെട്ടു. ഇതോടെ സംഘാംഗങ്ങള്‍ ചിതറി ഓടുകയും ഇതിനിടെ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയുമായിരുന്നു.

Woman Trekker Trampled to Death by Wild Tusker in TN's Coimbatore, News, Local-News, Obituary, Attack, Dead, Police, National

പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടര്‍ന്നു വനപാലകര്‍ സ്ഥലത്തെത്തി. പെരിയനായ്ക്കന്‍പാളയം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 15 വര്‍ഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയില്‍ അഡിമിനിസ്‌ട്രേറ്റിവ് ഓഫീസറാണ് ഭുവനേശ്വരി. മക്കള്‍: നവനീത്, നവ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman Trekker Trampled to Death by Wild Tusker in TN's Coimbatore, News, Local-News, Obituary, Attack, Dead, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?