നൈജീരിയന്‍ നാവിക സേനയുടെ രക്ഷാപ്രവര്‍ത്തനം; കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തി; നാവികരെ തട്ടികൊണ്ടു പോയത് ഓയില്‍ ഡ്രെഡ്ജറില്‍ നിന്നും

അബുജ: (www.kvartha.com 09.01.2020) നൈജീരിയന്‍ നാവിക സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഓയില്‍ ഡ്രെഡ്ജറില്‍ നിന്നുമാണ് നാവികരെ കടല്‍കൊള്ളക്കാര്‍ തട്ടികൊണ്ടു പോയത്. ഒരു ഇന്ത്യന്‍ നാവികനെയും രണ്ട് റഷ്യന്‍ നാവികരെയും രക്ഷപ്പെടുത്തിയതായി നൈജീരിയന്‍ നാവിക സേന അറിയിച്ചു.

എം വി അംബിക എന്ന ഓയില്‍ ഡ്രെഡ്ജറില്‍ നിന്നും നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കപ്പലില്‍ നുഴഞ്ഞുകയറി ജീവക്കാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ തീരപപ്രദേശമായ ഓണ്‍ഡോയില്‍ നിന്നാണ് നാവികരെ രക്ഷപ്പെടുത്തിയതെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.


keywords: News, World, Nigeria, Somalian Pirates, Navy, Russia, Indians, Nigeria Rescues 3 Foreigners, Including Indian, Kidnapped By Pirates


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?