പൗരത്വ പ്രക്ഷോഭം കത്തിപ്പടര്‍ന്ന അലീഗഢ് സര്‍വ്വകലാശാല തുറക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി; തിങ്കളാഴ്ച്ച ക്ലാസുകള്‍ തുടങ്ങാനിരിക്കെ ഇനിയൊരു അറിയിപ്പുണ്ടാകാതെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെത്തേണ്ടെന്ന് അധികൃതര്‍
ലഖ്‌നൗ: (www.kvartha.com 02.01.2020) പൗരത്വ പ്രക്ഷോഭം കത്തിപ്പടര്‍ന്ന അലീഗഢ് സര്‍വ്വകലാശാല തുറക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി. തിങ്കളാഴ്ച്ച ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് ക്ലാസ് ആരംഭിക്കുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി സര്‍വ്വകലാശാല അധികൃതരുടെ അറിയിപ്പുണ്ടായിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകാതെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെത്തേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് സര്‍വ്വകലാശാല അടച്ചിട്ടത്. പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് ക്രുരമായി അടിച്ചമര്‍ത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. സര്‍വ്വകലാശാല തുറക്കുന്നത് നീട്ടിയതോടെ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
അതേസമയം ക്യാമ്പസില്‍ കയറി പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലീസിന് അനുമതി നല്‍കിയ അലീഗഡ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിനെയും രജിസ്ട്രാര്‍ എസ് അബ്ദുള്‍ ഹമീദിനെയും പുറത്താക്കിയെന്ന പ്രഖ്യാപനവുമായി അധ്യാപക, വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ രംഗത്തുവന്നിരുന്നു. അവധിക്കുശേഷം സര്‍വ്വകലാശാല തുറക്കുന്നതിന് മുമ്പ് വിസിയും രജിസ്ട്രാറും ക്യാമ്പസ് വിട്ടു പോകണമെന്നും ഇല്ലെങ്കില്‍ ഉപരോധിക്കുമെന്നുമാണ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നറിയിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Aligarh Muslim University, Education, Protest, Protesters, CAA protests: AMU further extends winter break, says schedule for reopening varsity to be released after reviewing situation

Powered by Info News For You

Comments
Post a Comment