ബസ് കാറിനു മുകളിലേക്ക് പാഞ്ഞുകയറി: നാലുപേര്‍ ദുരണമായി മരിച്ചു
കേരളം (www.evisionnews.co): വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറി നാലുപേര്‍ ദാരുണമായി മരിച്ചു. ഉദയംപേരൂര്‍ 10മൈല്‍ മനയ്ക്കല്‍ പടി വിശ്വനാഥന്‍ ഭാര്യ, ഗിരിജ, മകന്‍ സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്. കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 ഓടുകൂടിയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ബസിനകത്തുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment