ഭര്‍തൃമതിയായ യുവതിയെയും നാലു വയസുള്ള മകനെയും കാണാതായതായി പരാതി


രാജപുരം: (https://ift.tt/3a1CV9r) ഭര്‍തൃമതിയായ യുവതിയെയും നാലു വയസുള്ള മകനെയും കാണാതായതായി പരാതി. സംഭവത്തില്‍ രാജപുരം പോലീസ് അന്വേഷണം ആരംഭിച്ചു. പാണത്തൂര്‍ മാവുങ്കാല്‍ സ്വദേശിനിയും കൊട്ടോടിയിലെ നൗഷാദിന്റെ ഭാര്യയുമായ ജാഷിറ (27)യെയും, നാലു വയസുകാരനായ മകനെയുമാണ് ജനുവരി അഞ്ചു മുതല്‍ കാണാതായത്. പോകുമ്പോള്‍ ഒരുലക്ഷം രൂപയും സ്വര്‍ണവും എടുത്തുകൊണ്ടുപോയതായി ബന്ധുക്കള്‍ പറയുന്നു.

തന്നെ അന്വേഷിക്കേണ്ടെന്ന് യുവതിയുടെ വാട്സ്ആപ്പ് സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. റാണിപുരം സ്വദേശിയായ യുവാവിനൊപ്പം പോയതായാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം. ജാഷിറയുടെ സഹോദരന്‍ പി കെ ആരിഫ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Rajapuram, complaint, Police, House wife goes missing
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?