ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി; കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനെന്ന് ചോദ്യം; പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിന് അതൃപ്തി

തിരുവനന്തപുരം: (www.kvartha.com 23.01.2020) ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനെന്ന് ചോദിച്ച സോണിയ പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിന് അതൃപ്തിയും അറിയിച്ചു.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ മൊത്തം 155 പേരുടെ ഭാരവാഹിപ്പട്ടികയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ സമര്‍പ്പിച്ചത്. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലെത്തുകയും ചെയ്തു.

 KPCC not to announce its new office bearers list at once, plans to avoid 'jumbo list'; more announcements only after elections, Thiruvananthapuram, News, Politics, Congress, Sonia Gandhi, Kerala

എന്നാല്‍ കേരളം പോലെയുള്ള ചെറിയ സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ പട്ടികയില്‍ ഒപ്പിടാന്‍ സോണിയാ ഗാന്ധിയും വിസമ്മതിച്ചു.

പട്ടികയില്‍ ഭാരവാഹികളുടെ എണ്ണത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ബഹളം പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചല്ലെന്നതാണ് പ്രധാന പരാതി. ഇതിന് പുറമേ കെപിസിസി ഒരാള്‍ക്ക് ഒറ്റപദവി മാനദണ്ഡം നേരത്തേ ഒഴിവാക്കിയതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനാണ് എന്നും സോണിയ ചോദിച്ചു.

കേരളത്തേക്കാള്‍ വലിയ സംസ്ഥാനത്ത് പോലും രണ്ടിലധികം വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ലെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനും സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ കെപിസിസി പുന:സംഘടന ഇനിയും നീളും എന്ന് ഉറപ്പായി. അതിനിടെ വിദഗ്ദ്ധ ചികിത്സക്കായി സോണിയ വ്യാഴാഴ്ച വിദേശത്തേക്ക് പോകും. മുകുള്‍ വാസ്നിക്കും വിദേശ സന്ദര്‍ശനത്തിന് പോകുന്നുണ്ട്.

ജംബോ പട്ടികയില്‍ പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കിയിട്ടില്ലെന്നുള്ള വ്യാപക പരാതികള്‍ കഴിഞ്ഞദിവസം ഹൈക്കമാന്‍ഡിന് ലഭിച്ചിരുന്നു. ഭാരവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങള്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിജയിച്ചിരുന്നുമില്ല. പട്ടികയ്ക്ക് എതിരേ കേരളത്തിലെ രണ്ടാം നിര നേതാക്കളെല്ലാം ഇത്തരത്തില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KPCC not to announce its new office bearers list at once, plans to avoid 'jumbo list'; more announcements only after elections, Thiruvananthapuram, News, Politics, Congress, Sonia Gandhi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?