റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വേറിട്ട മത്സരം നടത്തി മോട്ടോര്‍ വാഹന വകുപ്പ്

വെള്ളരിക്കുണ്ട്:  (https://ift.tt/2RrHcuv) റോഡുസുരക്ഷാ വാരത്തിന്റെ ഭാഗമായി വേറിട്ട മത്സരം നടത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളുടെ അമിതവേഗത കുറക്കുന്നതിന് ബോധവത്കരണം നടത്തുക എന്ന ഉദ്ധേശത്തോടെ മോട്ടോര്‍ സൈക്കിള്‍ സ്ലോറൈഡ് മത്സരമാണ് നടത്തിയത്. വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. ഇതോടൊപ്പം ബോധവത്കരണ റാലിയും നടത്തി.

വെള്ളരിക്കുണ്ട് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ജോ. ആര്‍ ടി ഒ കെ ഭരതന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി ജെ സാജു, പോള്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. മോട്ടോര്‍ സൈക്കിള്‍ സ്ലോ റൈഡ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് നോബിള്‍ മാത്യു ബിരിക്കുളം കാഷ് അവാര്‍ഡ് വിതരണം ചെയ്തു. യുവാക്കളുടെ പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Competition, Vellarikundu, RTO, RTO conducts Motor cycle slow ride competition
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?