കണ്ണൂര്‍ പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍: സംഘാടക സമിതിയായി

കണ്ണൂര്‍: (www.kvartha.com 07.01.2020) കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ്‌ക്ലബ് സുവര്‍ണജൂബിലി വര്‍ഷത്തിലേക്കു ചുവടുവച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാഘടകമെന്ന നിലയില്‍ അരനൂറ്റാണ്ടുകാലം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്കൊപ്പം കണ്ണൂരിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.

1967 ല്‍ കണ്ണൂരില്‍ രൂപപ്പെട്ട പത്രപ്രവര്‍ത്തക കൂട്ടായ്മ 1970 ലാണ് കണ്ണൂര്‍ പ്രസ് ക്ലബായി പ്രവര്‍ത്തനമാരംഭിച്ചത്. സുവര്‍ണ ജൂബിലി ആഘോഷം അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കണ്ണൂരിലെ പൗരപ്രമുഖരുടേയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ കണ്ണൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

Kannur press club golden jubilee celebration, Kannur, News, Press-Club, Celebration, Politics, Pinarayi vijayan, Kerala

പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം പി മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.

ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ പി ജയബാലന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ടി ഒ മോഹനന്‍, വെള്ളോറ രാജന്‍, ലിഷാ ദീപക്, ജില്ലാപഞ്ചായത്തംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ബിജെപി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത്, കെ സുരേന്ദ്രന്‍, താവം ബാലകൃഷ്ണന്‍, എം എ കരീം, സി വി തമ്പാന്‍, പി ഷാഹിന്‍, അഡ്വ.കെ കെ ബാലറാം, വി വി ശശീന്ദ്രന്‍, സി ജയചന്ദന്‍, വിനോദ് നാരായണന്‍, കെ പി അബ്ദുര്‍ റഹ് മാന്‍, ഹനീഷ് വാണിയങ്കണ്ടി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനും പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് വര്‍ക്കിംഗ് ചെയര്‍മാനും പ്രസ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് ജനറല്‍ കണ്‍വീനറും സിജി ഉലഹന്നാന്‍ ട്രഷററുമായി സംഘാടകസമിതി രൂപീകരിച്ചു.

മുഖ്യമന്ത്രി പിണറായിവിജയന്‍ മുഖ്യരക്ഷാധികാരിയും ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ രക്ഷാധികാരികളുമാണ്.

കമ്മിറ്റിയുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കു വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി. ദേശീയ മീഡിയ സെമിനാര്‍, ഫോട്ടോ-വീഡിയോ പ്രദര്‍ശനങ്ങള്‍, ഫിലിം ഫെസ്റ്റ്, പുസ്തക-ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, ജേര്‍ണലിസ്റ്റ് വോളി, വനിതാ സെമിനാര്‍ തുടങ്ങി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണു രൂപം നല്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur press club golden jubilee celebration, Kannur, News, Press-Club, Celebration, Politics, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?