മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: (www.kvartha.com 23.01.2020) കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രസര്‍ക്കാറിന്റെ മറുപടി. 2019ല്‍ പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ശരിയാണെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അയച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്.

കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഉയര്‍ന്ന പിഴത്തുക ഉയര്‍ത്തിയത്, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയില്‍ മേഖലയിലെ സ്വകാര്യവത്കരണം നടത്തുന്നത് തുടങ്ങിയ കാര്യങ്ങളിലായിരുന്നു വിയോജിപ്പ് പ്രകടിപ്പിച്ചത്.

Thiruvananthapuram, News, Kerala, Traffic, Traffic Law, Nithin Gadkari, Minister, Letter, Driving, Fine, Motor vehicle act amendment penalties, traffic rule, A K Saseendran, Motor vehicle act amendment penalties for traffic rule violations

റോഡ് സുരക്ഷ പശ്ചാത്തലം പരിഗണിച്ചാണ് ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ച് കേന്ദ്ര മോട്ടോര്‍വാഹന നിയമം പാസാക്കിയതെന്ന് കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഇളവുവരുത്തി കോമ്പൗണ്ടിങ് ഫീസ് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്ന വിധമാണ് കേന്ദ്രനിയമത്തിന്റെ ഇരുന്നൂറാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള പിഴത്തുക നിശ്ചയിച്ചത്.

പിഴത്തുകയെക്കാള്‍ കുറഞ്ഞനിരക്കില്‍ കോമ്പൗണ്ടിങ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാനത്തിന്റെ നടപടി ശരിയാണെന്നാണ് കേന്ദ്രമന്ത്രിയുടെ കത്തില്‍ വ്യക്തമാകുന്നു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുക്കാമെന്ന വ്യവസ്ഥ 2020 മാര്‍ച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രി മറുപടിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Traffic, Traffic Law, Nithin Gadkari, Minister, Letter, Driving, Fine, Motor vehicle act amendment penalties, traffic rule,  A K Saseendran, Motor vehicle act amendment penalties for traffic rule violations


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?