ദേശീയ പണിമുടക്ക്; ബുധനാഴ്ച്ച നടത്താനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: (www.kvartha.com 07.01.2020) ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ച്ച നടത്താനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വ്വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ ഈ മാസം 13 നും രണ്ടാം സെമസ്റ്റര്‍ എം എസ് സി ബയോളജി/ ബയോകെമിസ്ട്രി (പാര്‍ട്ട് 2) പരീക്ഷകള്‍ 15നും എട്ടാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പരീക്ഷകള്‍ 16നും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.


വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ചൊവ്വാഴ്ച്ച അര്‍ദ്ധ രാത്രി 12 മണിക്കാണ് ആരംഭിക്കുക. ബുധനാഴ്ച്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, Kerala, Examination, Strike, University, News, All india strike; Univeristy exams postponed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?