ഇന്ത്യയില്‍ ക്രിസ്ത്യന്‍ അടയാളം വേണ്ട; ക്രിസ്തു പ്രതിമയ്‌ക്കെതിരെ ആര്‍എസ്എസ് റാലി നടത്തിയതിന് പിന്നാലെ റിപബ്ലിക് പരേഡില്‍ നിന്ന് ക്രിസ്ത്യന്‍ ഗാനം ഒഴിവാക്കി, ഓര്‍മയാകുന്നത് ആദ്യ റിപബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ഗാന്ധിജിയുടെ ഇഷ്ടഗാനമായ ഭക്തിഗീതം; വിഷയത്തില്‍ പ്രതിരോധ മന്ത്രാലത്തിന്റെ വിശദീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: (www.kvartha.com 15.01.2020) ഇന്ത്യയില്‍ ക്രിസ്ത്യന്‍ അടയാളം വേണ്ടെന്ന സംഘ്പരിവാര്‍ ആവശ്യത്തോടൊപ്പം നില്‍ക്കുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആദ്യ റിപബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ഗാന്ധിജിയുടെ ഇഷ്ടഗാനമായ ക്രിസ്ത്യന്‍ ഭക്തിഗീതം ഈ വര്‍ഷത്തെ റിപബ്ലിക് ദിനാഘോഷത്തിലുണ്ടാകില്ല. ഗാനം ഒഴിവാക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്നാണ് സ്‌കോട്ടിഷ് കവിയായ ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് എഴുതി വില്യം ഹെന്റി സംഗീതം നല്‍കിയ അബൈഡ് വിത്ത് മീ എന്ന ക്രിസ്തീയ ഭക്തിഗാനം ഒഴിവാക്കുന്നത്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. കൂടുതല്‍ ഇന്ത്യന്‍ പാരമ്പര്യ സംഗീതം ഉള്‍പ്പെടുത്താനാണ് ക്രിസ്ത്യന്‍ സംഗീതം ഒഴിവാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. വന്ദേ മാതരവും ഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്നും ഇത്തവണ വന്ദേമാതരം ഉള്‍പ്പെടുത്തുമെന്നും കുറച്ച് ഇന്ത്യന്‍ സംഗീതവും കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏകദേശം 30-35 സംഗീതങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തുക. പശ്ചാത്യ സംഗീതത്തിന് പകരം കൂടുതല്‍ ഇന്ത്യന്‍ സംഗീതം ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്രിസ്ത്യന്‍ ഗാനത്തെ ഒഴിവാക്കിയത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളം, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ഫ്ളോട്ട് ഓഴിവാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നിലവാരമില്ലെന്ന കാരണം പറഞ്ഞാണ് ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ഫ്ളോട്ട് ഒഴിവാക്കിയത്. പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ മൂന്ന് സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ ശത്രുതാമനോഭാവം പുലര്‍ത്തുന്നത്.


Keywords: India, National, News, Republic Day, Religion, Jesus Christ, RSS, New Delhi, Christian Hymn ‘Abide With Me’ Dropped from Republic Day Ceremony 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?