തൊഴില്‍ തേടി കേരളത്തിലെത്തിയ യുവാവിനെ ഭാഗ്യം കനിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളിക്ക് ഒരുകോടി സമ്മാനം, അഭയം തേടി പോലീസ് സ്‌റ്റേഷനിലെത്തി

കോഴിക്കോട്: (www.kvartha.com 19.01.2020) തൊഴില്‍ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ ഭാഗ്യം കനിഞ്ഞു. ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖ്(34) ആണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അര്‍ഹനായത്. ലോട്ടറി ടിക്കറ്റുമായി നല്ലളം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. കഴിഞ്ഞ ദിവസം വട്ടക്കിണറില്‍ നിന്ന് വാങ്ങിയ കേരള ഭാഗ്യക്കുറിയുടെ കാരുണ്യയുടെ കെആര്‍ 431 സീരിസിലെ കെഒ 828847 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടനെ സുഹൃത്തിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെ രഘുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും തുടര്‍ന്ന് എസ്ഐ യു സനീഷും സംഘവും തജ്മുല്‍ ഹഖിനെയും കൂട്ടി സിന്‍ഡിക്കേറ്റ് ബാങ്ക് മാവൂര്‍ റോഡ് ശാഖയില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പിച്ചു. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിച്ചു വരുകയായിരുന്നു. കുറെ കാലങ്ങളായി ലോട്ടറി വാങ്ങല്‍ പതിവാക്കിയിരുന്നു തജ്മുല്‍ ഹഖ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.

Kozhikode, News, Kerala, Youth, Police, Police Station, Lottery, Winner, Interstate worker won kerala state lottery

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, News, Kerala, Youth, Police, Police Station, Lottery, Winner, Interstate worker won kerala state lottery 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?