ഇന്നലെകളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ തീകോരിയിട്ട അവന്‍ വീണ്ടും വരുന്നു; പുതിയ രൂപത്തിലും ഭാവത്തിലും; വാഹനപ്രേമികളെ ആവേശംകൊള്ളിക്കാന്‍ ഇലക്ട്രിക്ക് ചേതക്

പൂനെ: (www.kvartha.com 09.01.2020) ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഒരുകാലത്ത് വാഹനപ്രേമികളുടെ ഹരമായിരുന്ന ചേതക് വീണ്ടുമെത്തുന്നു. ഇത്തവണ വൈദ്യുതി ഇന്ധനമാക്കിയാണ് ചേതക് എത്തുന്നത്. ജനവരി 14-ന് ഇലക്ട്രിക്ക് ചേതക് നിരത്തുകളിലെത്തും. പുനെയിലെ വിപണിയിലാണ് ആദ്യം ചേതക്ക് എത്തുന്നത്. 1.20 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ വില.

രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളില്‍ ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറക്കും. വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.


റെട്രോ ഡിസൈന്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയവയാണ് ഇലക്ട്രിക്ക് ചേതകിന്റെ പ്രത്യേകതകള്‍. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാനും സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Technology, Pune, News, Chetak, Electric Scooter, Bajaj Chetak electric scooter launch on January 14


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?