പൗരത്വഭേദഗതി നിയമം; കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ സഹോദരന്‍; നിയമം പിന്‍വലിക്കുന്നതുവരെ പോരാടണമെന്ന് ആസിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: (www.kvartha.com 04.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ സഹോദരനും ഡല്‍ഹി എംഎല്‍എയുമായ ആസിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് അസ്വീകാര്യമാണെന്നും നിയമം പിന്‍വലിക്കുന്നത് വരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

20 ദിവസമായി മുടങ്ങാതെ ഡല്‍ഹി ശഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തുവരുന്ന തനിക്കെതിരെ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



പ്രധാനമനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും മുസ്ലിംകള്‍ക്കെതിരെ കൊണ്ടുവന്ന നിയമമാണിതെന്നും ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ ഈ നിയമത്തെ ചെറുത്ത് തോല്‍പ്പിക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Governor, Brother, MLA, Kerala, Protest, NRC, CAA, Asif Muhammed Khan against Arif Muhammed Khan on CAA Protests


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?